 
കട്ടപ്പന :അഗ്‌നിരക്ഷാ നിലയത്തിന് പുതിയതായി ലഭിച്ച ഫസ്റ്റ് റസ്‌പോൺസ് വെഹിക്കിൾ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻഫ്‌ളാഗ് ഓഫ് ചെയ്തു. കട്ടപ്പന അഗ്‌നിരക്ഷാ നിലയത്തിന് നഗരസഭ അനുവദിച്ച 20 സെന്റ് സ്ഥലത്ത് കെട്ടിട സൗകര്യമൊരുക്കുന്നതിന് പരിശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിന് നഗരസഭാ വാർഡ് കൗൺസിലർ സോണിയ ജെയ്ബി അദ്ധ്യക്ഷത വഹിച്ചു.
കട്ടപ്പന നഗരസഭാ കൗൺസിലർ ഷാജി കൂത്തോടി, മുൻ ചെയർമാൻ മനോജ് എം തോമസ്, കട്ടപ്പന അഗ്‌നിരക്ഷാ നിലയത്തിൽ സ്റ്റേഷൻ ഓഫീസർ എൽദോസ് പി കെ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഗ്ലാഡ്‌സൺ ജെ എന്നിവർ സംസാരിച്ചു. ജീവനക്കാർ, സിവിൽ ഡിഫൻസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
അരക്കോടിയുടെ
വാഹനം
അപകടഘട്ടങ്ങളിൽ വേഗത്തിൽ സംഭവ സ്ഥലത്ത് എത്തുന്നതിനും അഗ്‌നിബാധ അപകടങ്ങളിൽ ജലവും ഫോമും സ്‌പ്രേ ചെയ്യാവുന്ന പമ്പ്, വാഹനാപകടങ്ങളിൽ രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്ന ഹൈഡ്രോളിക് ഉപകരണങ്ങൾ, മരം വീണുണ്ടാകുന്ന റോഡ് ബ്ലോക്കുകളിലും മറ്റും ഉപയോഗിക്കാവുന്ന ചെയിൻസോ, തുടങ്ങിയ ഉപകരണങ്ങൾ വാഹനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. .50 ലക്ഷത്തോളം രൂപ വിലവരുന്നതാണ് പൂർണ്ണ സജ്ജീകരണങ്ങളോടുകൂടിയ വാഹനം. ഇത്തരത്തിൽ സംസ്ഥാനത്ത് ഫയർ ആന്റ് റെസ്‌ക്യു ടീമിനായി അനുവദിച്ച 30 വാഹനങ്ങളിലൊന്നാണ് കട്ടപ്പന നിലയത്തിന് ലഭിച്ചത്.