
വെള്ളത്തൂവൽ :പഞ്ചായത്തോഫീസ് കാര്യാലയത്തിൽ വൈദ്യുതി ഉത്പാദനത്തിനായി സ്ഥാപിച്ച സോളാർ ഹൈബ്രീഡ് പവർ പ്ലാന്റിന്റെ ഉദ്ഘാടനം അഡ്വ. എ രാജ എംഎൽഎ നിർവ്വഹിച്ചു. പഞ്ചായത്ത് കാര്യാലയത്തോട് ചേർന്നുള്ള കെട്ടിടത്തിന് മുകളിലാണ് പ്ലാന്റ് സ്ഥാപിച്ചിട്ടുള്ളത്. 5 കിലോവാട്ട് വൈദ്യുതി ഈ പ്ലാന്റ് വഴി ഉത്പാദിപ്പിക്കാൻ സാധിക്കും. അനർട്ടിന്റെ കീഴിൽ പവർ വൺ മൈക്രോ സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് പാന്റ് സ്ഥാപിച്ചിരിക്കുന്നത്. ബാറ്ററി ബാക്കപ്പ് സംവിധാനം ഈ പ്ലാന്റിന്റെ പ്രത്യേകതയാണ്. ഉപയോഗശേഷം ഉണ്ടാകുന്ന അധിക വൈദ്യുതി വൈദ്യുതി വകുപ്പിന് നൽകാനാകും. തുടർ ക്രമീകരണമൊരുക്കി പദ്ധതി പൂർണ്ണമായി കാര്യക്ഷമമാക്കുമെന്ന് ഗ്രാമപഞ്ചായത്തധികൃതർ പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ചു ബിജു അദ്ധ്യക്ഷ വഹിച്ചു. വൈസ് പ്രസിഡന്റ് കെ. ബി ജോൺസൻ, പഞ്ചായത്തംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.