തൊടുപുഴ: കേരള പൊലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെനേതൃത്വത്തിൽ തൊടുപുഴപൊലീസ് സ്റ്റേഷൻ ആഡിറ്റോറിയത്തിൽ 'മനുഷ്യാവകാശവും ആധുനിക പൊലീസും' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ജില്ലാ ജഡ്ജ് പി.എസ്.ശശികുമാർ സെമിനാർ ഉദ്ഘാടനം ചെയ്തു. തൊടുപുഴ ഡിവൈ.എസ്.പി കെ. സദൻ ആമുഖ പ്രഭാഷണം നടത്തി. കെ.പി.എ ജില്ലാ പ്രസിഡന്റ് ബിനോയ് റ്റി.എം. അധ്യക്ഷനായി. കെ.പി.എ ജില്ലാ സെക്രട്ടറി ഇ.ജി. മനോജ്കുമാർ,സ്പെഷ്യൽബ്രാഞ്ച് ഡിവൈ. എസ്. പി ജെ. സന്തോഷ്‌കുമാർ, പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി.സി. വിഷ്ണുകുമാർ, കാവൽ കൈരളി എഡിറ്റർ സനൽ ചക്രപാണി, കെ.പി.എ നിർവാഹക സമിതി അംഗം ബൈജു. ആർ,തൊടുപുഴ എസ്.ഐ ബൈജു.പി. ബാബു, കെ.പി.എജോയിന്റ് സെക്രട്ടറി അനീഷ്‌കുമാർ, ട്രഷറർ അഖിൽ വിജയൻ എന്നിവർ സംസാരിച്ചു.