മണക്കാട് : സംസ്ഥാന എനർജി മാനേജ്‌മെന്റ് സെന്റർ സി.ഇ.ഡി. ഗ്രാമപഞ്ചായത്ത്, ഗ്രാമവികാസ് സൊസൈറ്റി എന്നിവയുടെ നേതൃത്വത്തിൽ ഗോ ഇലക്ട്രിക് കാമ്പയിന്റെ ഭാഗമായി ഊർജ്ജസംരക്ഷണ ബോധവൽക്കരണ ക്ലാസ്സ് നടത്തി. മണക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. റോഷ്‌നി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം. മധു, വി.ബി. ദിലീപ് കുമാർ ഓമന ബാബു, ജീന അനിൽ എന്നിവർ സംസാരിച്ചു. ഇ.എം.സി. റിസോഴ്‌സ് ടീം അംഗങ്ങളായ സിബി പുരയിടം, ആകാഷ് ആൻ സിബി എന്നിവർ ക്ലാസ്സുകൾ നയിച്ചു. ഊർജ്ജസംരക്ഷണവും ഊർജ്ജ കാര്യക്ഷമമയും വഴി ഊർജ്ജത്തിന്റെ ഉപഭോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന വ്യാപകമായി ആസാദി കാ അമൃത മഹോൽസവത്തിന്റെ ഭാഗമായാണ് ഊർജ്ജസംരക്ഷണ കാമ്പയിൻ നടക്കുന്നത്.