udaya

അരിക്കുഴ: ഉദയ വൈ.എം.എ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അരിക്കുഴ ഗവ: ഹൈസ്‌കൂളിൽ ' ലൂട്ടി യൻസ് സിറ്റിയിലെ ദിനങ്ങൾ ' എന്ന വിഷയം ആസ്പദമാക്കി സംവാദം സംഘടിപ്പിച്ചു. രാഷ്ട്രപതി ഭവനിലെ റിട്ട: പ്രിൻസിപ്പൽ പ്രൈവറ്റ് സെക്രട്ടറി കെ.സി. തങ്കപ്പൻ രാഷ്ട്രപതിമാരായിരുന്ന വി.വി.ഗിരി മുതൽ പ്രതിഭാപാട്ടീൽ വരെയുള്ളവരോടൊപ്പം പ്രവർത്തിച്ചതിന്റെ അനുഭവങ്ങളും രാഷ്ട്രപതി ഭവന്റെ പ്രവർത്തനങ്ങളും കുട്ടികളുമായി പങ്കുവച്ചു. ലൈബ്രറി സെക്രട്ടറി അനിൽ എം.കെ യുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സുകുമാർ അരിക്കുഴ പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ് മേരിക്കുട്ടി ജോസഫ് സ്വാഗതവും അദ്ധ്യാപകൻ ജോബി ജോയ് നന്ദിയും പറഞ്ഞു.