കട്ടപ്പന : ഗവൺമെന്റ് കോളേജ് മലയാള വിഭാഗം മേധാവിയായിരുന്ന പ്രൊഫ. കെ ബേബിരാജിന്റെ ഫോട്ടോ അനാച്ഛാദനവും ബേബിരാജ് സ്മാരക സമിതി ഉദ്ഘാടനവും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിച്ചുചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഡോ.കണ്ണൻ.വി അദ്ധ്യക്ഷനായിരുന്നു. കട്ടപ്പന നഗരസഭാ ചെയർപേഴ്‌സൺ ബീനാ ജോബി മുഖ്യ പ്രഭാഷണം നടത്തി.കെ.ബേബിരാജിന്റെ പത്‌നി റോസമ്മ ബേബിരാജ്, നഗരസഭാ കൗൺസിലർമാരായ ഷമേജ് .കെ.ജോർജ്, സിജു ചക്കുംമൂട്ടിൽ, അദ്ധ്യാപകരായ ഓ.സി.അലോഷ്യസ്, ഡോ.ഡി.വി അനിൽകുമാർ, മിനി ഐസക്, റോസമ്മ സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.