ഇടണ്ണെട്ടി: കല്ലാനിക്കൽ സെന്റ് ജോർജ്ജ്‌സ് ഹയർസെക്കൻഡറി സ്‌കൂളിൽ, കേരള കൃഷിവകുപ്പ് നടപ്പിലാക്കുന്ന പച്ചക്കറി വികസന പദ്ധതിയുടെ ഉദ്ഘാടനം ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് ഷീജ നൌഷാദ് നിർവഹിച്ചു. വാർഡ് മെമ്പർ മോളി ബിജു അദ്ധ്യക്ഷത വഹിച്ച കൃഷി ഓഫീസർ ബിൻസി കെ വർക്കി പദ്ധതിയെക്കുറിച്ച് സംസാരിച്ചുസ്‌കൂളിലെ എൻ. എസ്. എസ് , സ്‌കൗട്ട് കുട്ടികളാണ് ഇതിന് നേതൃത്വം കൊടുക്കുന്നത് . പ്രിൻസിപ്പൽ ഡോ. സാജൻ മാത്യു സ്വാഗതവും വൈസ് പ്രിൻസിപ്പൽ ടോമി ജോസഫ് നന്ദിയും പറഞ്ഞു. അദ്ധ്യാപകരായ ഫാ. പോൾ ഇടത്തൊട്ടി,ബിജോ അഗസ്റ്റിൻ എന്നിവർ ആശംസകൾ നേർന്നു.