തൊടുപുഴ:സി പിഎം - സി പി ഐചേരിപ്പോരിൽലൈഫ് മിഷൻ ഭവന പദ്ധതി താളംതെറ്റിയതിൽ യു ഡി എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ്.അശോകനും കൺവീനർ പ്രൊഫ എം.ജെ.ജേക്കബ്ബും പ്രതിഷേധിച്ചു. ലൈഫ് മിഷൻ പദ്ധതിയിൽ വീട്‌ലഭിക്കുന്നതിന് ലഭിച്ചിട്ടുള്ള അപേക്ഷകൾ കൃഷിവകുപ്പിന്റേയുംതദ്ദേശസ്വയംഭരണവകുപ്പിന്റേയുംസംയുക്ത പരിശോധന നടത്തിതീർപ്പാക്കേണ്ടതാണ്. ലൈഫ് മിഷൻ പദ്ധതിയുടെ അപേക്ഷകൾ തീർപ്പാക്കേണ്ട സമയപരിധിക്കുള്ളിൽസംയുക്ത പരിശോധന നടക്കാതെ പോയത്ഗുരുതരമായവീഴ്ച്ചയാണ്.വകുപ്പുകൾ തമ്മിലുള്ള കിടമത്സരത്തിൽ പദ്ധതിയുടെ ആനുകുല്യംഅർഹതപ്പെട്ടവർക്ക്കിട്ടാതെ പോകുന്നത് ന്യായീകരിക്കാനാവില്ല. സമയപരിധി ദീർഘിപ്പിച്ച്അർഹരായവർക്കെല്ലാം പദ്ധതിയുടെ ആനുകുല്യംലഭ്യമാക്കണമെന്ന്‌യു ഡി എഫ് നേതാക്കൾആവശ്യപ്പെട്ടു.