 
തൊടുപുഴ: തമിഴ്‌നാട്ടിൽ നിന്ന് 2 കിലോ കഞ്ചാവ് കടത്തിക്കൊണ്ട് വന്ന കേസിൽ പ്രതിക്ക് നാല് വർഷം കഠിന തടവും ഒരു ലക്ഷം പിഴയും. ചേർത്തല എഴുപുന്നതെക്ക് പിഎസ് കവല അയ്യനാട്ട് പറമ്പിൽ അജേഷി (37) നെയാണ് തൊടുപുഴ എൻഡിപിഎസ് കോടതി ജഡ്ജ് ജി. അനിൽ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിന തടവ് അനുഭവിക്കണം. 2015 ആഗസ്റ്റ്1ന് ആണ് കേസിനാസ്പദമായ സംഭവം. കമ്പത്ത് നിന്ന് കമ്പംമെട്ട് ചെക്ക് പോസ്റ്റ് വഴികട്ടപ്പന റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസിൽകടത്തിക്കൊണ്ട് വന്ന കഞ്ചാവാണ് പിടിച്ചത്. കമ്പംമെട്ട് എസ്‌ഐ ആയിരുന്ന പി.കെ. അസീസും പാർട്ടിയും ചേർന്നാണ് കേസ് പിടികൂടിയത്‌കേസ് നെടുങ്കണ്ടം എസ്എച്ച്ഒ എൻ. ബാബുകുട്ടൻ അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി. രാജേഷ് ഹാജരായി.