bony

മുട്ടം: കാക്കൊമ്പ് പരയ്ക്കാട്ട് ബോണി അബ്രഹാം ( 25 )നെ വീടിന്റെ റൂഫിങ്ങിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ പകൽ 1.30 ന് പാലായിൽ നിന്ന് ബോണിന്റെ സഹോദരൻ ബിറ്റോ വീട്ടിൽ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ബോണി മുട്ടത്ത് നടത്തുന്ന ഇൻഷുറൻസ് സ്ഥാപനത്തിലേക്ക് ഇന്നലെ രാവിലെ വീട്ടിൽ നിന്ന് പോയിരുന്നു. പിന്നീട് ഇൻഷുറൻസ് സ്ഥാപനത്തിൽ നിന്ന് തിരികെ എത്തി ബൈക്ക് വീടിന്റെ പിന്നിൽ വെച്ചതിന് ശേഷമാണ് വീട്ടിൽ കയറിയത്. വീട്ടിലുണ്ടായിരുന്ന അമ്മയും മുത്തശ്ശിയും ബോണി തിരികെ വീട്ടിൽ എത്തിയ കാര്യം അറിഞ്ഞിരുന്നില്ല. മുട്ടം സ്റ്റേഷനിലെ എസ് ഐ മാരായ പി കെ ഷാജഹാൻ, അനിൽ ടി കെ, എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.പിതാവ് : അബ്രാഹാം (ബെന്നി),മാതാവ് : സീന.