കാഞ്ഞാർ: ഹെലികോപ്ടർ അപകടത്തിൽ മരണമടഞ്ഞ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിനും മറ്റ് സൈനികർക്കും കാഞ്ഞാറിൽ പൗരാവലിയുടെ നേതൃത്വത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം വിഭാഗ് സംഘചാലക് കെ.എൻ.രാജു മുഖ്യ പ്രഭാഷണം നടത്തി. പബ്ലിക്ക് ലൈബ്രറി ലൈബ്രേറിയൻ ബഷീർ, തപസ്യ കലാ സാഹിത്യ വേദി സംസ്ഥാന ട്രഷറർ സി.റജിത് കുമാർ, പഞ്ചായത്ത് മെമ്പർ ഷീബ ചന്ദ്രശേഖരപിള്ള, ടൗണിലെ വ്യാപാരികൾ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.