കോടിക്കുളം : കോടിക്കുളം ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ അക്രഡിറ്റഡ് ഓവർസിയറെ നിയമിക്കുന്നു. യോഗ്യത മൂന്ന് വർഷ പോളിടെക്‌നിക് സിവിൽ ഡിപ്ലോമ അല്ലെങ്കിൽ രണ്ട് വർഷ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ സർട്ടിഫിക്കറ്റ് പ്രവർത്തി പരിചയവും കമ്പ്യൂട്ടർ പരിജ്ഞാനവും അഭികാമ്യം. സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതമുള്ള അപേക്ഷ 24 ന് വൈകിട്ട് 4 മണിക്ക് മുമ്പ് ഗ്രാമപഞ്ചായത്ത് ഓഫീസിൽ ലഭ്യമാക്കേണ്ടതാണ്. താമസിച്ച് ലഭി ക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് 04862 264321 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടുക.
അൽ അസ്ഹർ ഫാർമസി കോളേജിന്റെ പുതിയ ബാച്ച് ആരംഭിച്ചു
തൊടുപുഴ : അൽ അസ്ഹർ ഫാർമസി കോളേജിന്റെ പുതിയ ബാച്ചിന്റെ അധ്യായനത്തിന്റെ ആരംഭ ചടങ്ങ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു. അൽ അസ്ഹർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസ് മാനേജിംങ് ഡയറക്ടർ അഡ്വ: കെ.എം മിജാസ് അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ സാമുവൽ രാജൻ ആമുഖപ്രഭാഷണം നടത്തി. ഡെപ്യൂട്ടി ഡ്രഗ് കൺട്രോളർ (റിട്ട.) ഡോ.കെ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.അൽ അസ്ഹർ ഗ്രൂപ്പ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ അഡ്വക്കേറ്റ് താജുദ്ദീൻ എസ്, അദ്ധ്യാപകരായ ശാരി.എസ്.നായർ,ലിജി ജേക്കബ്,ജീന അന്ന ജോൺ, അഞ്ചു ജോസ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ വച്ചു ഉന്നത വിജയം കരസ്തമാക്കിയ വിദ്യാർത്ഥികൾക്കുള്ള അവാർഡുകൾ നൽകി.