കാഞ്ഞാർ : കാഞ്ഞാർ ടൂറിസം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കമ്മ്യൂണിറ്റി യോഗ മൂവ്‌മെന്റ് ഓഫ് ഇന്ത്യ കേരള ഘടകം സംഘടിപ്പിക്കുന്ന യോഗ പരിശീലന പരിപാടി കാഞ്ഞാർ ഇന്ദിരാ റീജൻസി ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. ബുധനാഴ്ച ദിവസങ്ങളിൽ വൈകിട്ട് 5 മണി മുതലാണ് പരിശീലനം. സർക്കാർ അംഗീകൃത യോഗ സർട്ടിഫിക്കറ്റ് കോഴ്‌സുകളിൽ പഠനം നടത്തുവാനുള്ള സൗകര്യവും ഉണ്ട്. ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ. എം.ജെ. ജേക്കബ് ഉദ്ഘാടനം ചെയ്തു. കുടയത്തൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അഡ്വ. കെ.എൻ.ഷിയാസ് മുഖ്യ പ്രഭാഷണം നടത്തി. ട്രെയിനിംഗ് കോ-ഓർഡിനേറ്റർ ബിജു രാഘവൻ നേതൃത്വം നൽകി.