ഉടുമ്പന്നൂർ : ഉടുമ്പന്നൂർ ശാഖയുടെ ആഭിമുഖ്യത്തിൽ യുവജനങ്ങൾക്കായി ആരംഭിച്ച
ഗുരുദേവദർശന പഠനക്ലാസിന്റെ ആറാമത് ക്ലാസ് ഇന്ന് വൈകിട്ട് 7.30 മുതൽ 8.30 വരെ ഗൂഗിൾ മീറ്റ് മുഖേന നടത്തും.'മക്കൾഅറിയാൻ,മക്കളെ അറിയാൻ' എന്ന വിഷയത്തിൽ പ്രശസ്ത മോട്ടിവേറ്ററും ഗുരുദർശന പ്രചാരകനും ട്രെയിനറുമായ അജി അരവിന്ദ് ക്ലാസ്സ് നയിക്കും. https://meet.google.com/rqu-prjk-syy എന്ന ലിങ്ക് വഴി ക്ളാസിൽ ജോയിൻ ചെയ്യാം.