തൊടുപുഴ:ക്ഷീരവികസന വകുപ്പ് മുഖേന വനിതകള്‍ക്ക് 6 ദിവസത്തെ സൗജന്യ പരിശീലന പരിപാടി മാട്ടുപ്പെട്ടി കെ എൽ ഡി ബോർഡ് ഡയറി ഫാമിൽ വെച്ച് നടത്തുന്നു. പാൽ ചുരത്തലിന്റെ ശാസ്ത്രീയ വശങ്ങൾ, കറവ പരിശീലനം, കറവ മിഷ്യൻ പ്രവർത്തന രീതി, മിഷ്യൻ കറവ പരിശീലനം, കറവ കാലത്തെ വിവിധ ഘട്ടങ്ങളിലെ പാലിന്റെ പ്രത്യേകതകള്‍, കറവ പശുക്കളുടെ തീറ്റക്രമം എന്നീ കാര്യങ്ങളിലാണ് പരിശീലനം നൽകുന്നത്. യാത്രാ ചെലവ് 300 രൂപ അനുവദിക്കും, ഭക്ഷണം, താമസ സൗകര്യങ്ങളും പരിശീലനത്തോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. താല്പര്യമുള്ളർ 9446201266 എന്ന നമ്പരിൽ പേരും വിലാസവും അറിയിക്കണം.