തൊടുപുഴ: ജില്ലാ ശിശുക്ഷേമസമിതി അംഗീകൃത ഗ്രാമീണ ലൈബ്രറികൾക്ക് കുട്ടികളുടെ വിഭാഗത്തിന് ബാലസാഹിത്യ ഗ്രന്ഥശേഖരണത്തിന് 2500 രൂപ വീതം മാച്ചിംഗ് ഗ്രാന്റ് അനുവദിക്കും. അപേക്ഷകർ 5000 രൂപയുടെ പുസ്തകങ്ങൾ വാങ്ങി കുട്ടികളുടെ വിഭാഗം സ്റ്റോക്കിൽ ചേർത്തിരിക്കണം. ആദ്യം ലഭിക്കുന്ന 10 അപേക്ഷകൾ മാത്രം പരിഗണിക്കും. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാഫോറത്തിനും 9447963226 എന്ന വാട്‌സ്ആപ്പ് നമ്പരിൽ അറിയിക്കുക. പൂരിപ്പിച്ച അപേക്ഷകളും രേഖകളും 24നകം ജില്ലാ സമിതി സെക്രട്ടറിക്ക് ലഭിക്കണം.