തൊടുപുഴ: ഇടവെട്ടി പഞ്ചായത്തിൽ മുസ്ലിം ലീഗ് ഭരണസമിതി നടത്തുന്ന അഴിമതികൾ അവസാനിപ്പിക്കുക, പഞ്ചായത്ത് റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക, തൊഴിലുറപ്പ് പദ്ധതികളിലെ ക്രമക്കേട് പരിഹരിക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ച് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ 16ന് സംഘടിപ്പിക്കുന്ന പഞ്ചായത്ത് ഓഫീസ് മാർച്ചിനോടനുബന്ധിച്ചുള്ള കാൽനട ജാഥ ഇന്ന് നടക്കും. സി.പി.എം ഇടവെട്ടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കാൽനട ജാഥ സംഘടിപ്പിക്കുന്നത്. സി.പി.എം ഇടവെട്ടി ലോക്കൽ സെക്രട്ടറി ടി.ബി. സുബൈർ ക്യാപ്ടനായ ജാഥ ഏരിയാ കമ്മിറ്റി അംഗം ടി.ആർ. സോമൻ ഉദ്ഘാടനം ചെയ്യും. തെക്കുംഭാഗം ലോക്കൽ സെക്രട്ടറി തോമസ് വർക്കി ക്യാപ്ടനായ ജാഥ ഏരിയ കമ്മിറ്റി അംഗം കെ.ആർ. ഷാജി ഉദ്ഘാടനം ചെയ്യും. പഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ പര്യടനം നടത്തുന്ന ജാഥയുടെ സമാപന സമ്മേളനം സി.പി.എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സോഫിയ മഹർ ഉദ്ഘാടനം ചെയ്യും.