തങ്കമണി: ജില്ലാ ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് 18നും ജില്ലാ യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പ് 19നും പാണ്ടിപ്പാറ ബ്രില്ല്യന്റ് സ്റ്റേഡിയത്തിൽ നടക്കും. 01.01.2004ന് ശേഷം ജനിച്ചവർക്ക് ജൂനിയർ വിഭാഗത്തിലും 01.01.2001ന് ശേഷം ജനിച്ചവർക്ക് യൂത്ത് വിഭാഗത്തിലും പങ്കെടുക്കാം. താത്പര്യമുള്ളവർ വയസ് തെളിയിക്കുന്ന രേഖകളും നാല് പാസ്‌പോർട്ട് സൈസ് ഫോട്ടോകളുമായി എത്തണം. സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള ജില്ലാ ജൂനിയർ, യൂത്ത് ടീമുകളെ ഈ മത്സരങ്ങളിൽ നിന്ന് തിരഞ്ഞെടുക്കുന്നതാണെന്ന് ജില്ലാ വോളിബോൾ അസോസിയേഷൻ സെക്രട്ടറി കെ.ടി. തോമസ് അറിയിച്ചു.