ഇടുക്കി: യുവജനങ്ങൾ പരിസ്ഥിതിയുടെ സംരക്ഷണത്തിന് ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് എം.എൽ.എ. യൂത്ത് ഫ്രണ്ട് (എം)​ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ലീഡ്- 2030 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ഷിജോ തടത്തിൽ അദ്ധ്യക്ഷത വഹിച്ചു. കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് ഷാജി കാഞ്ഞമല,​ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി സിറിയക് ചാഴിക്കാടൻ, കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സണ്ണി സ്റ്റോറിൽ, വൈസ് പ്രസിഡന്റ് ജോബിൻ ജോളി തുടങ്ങിയവർ പ്രസംഗിച്ചു.