തൊടുപുഴ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ ഓഫീസ് "പരിഷദ് ഭവൻ" തൊടുപുഴ നഗരസഭാ മത്സ്യ മാർക്കറ്റിൽ പ്രവർത്തനമാരംഭിച്ചു. നഗരസഭ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.ഡി അഗസ്റ്റിൻ അദ്ധ്യക്ഷനായി. ചടങ്ങിൽ പി.പി.സി ഉത്പന്നങ്ങളുടെ വിതരണോദ്ഘാടനം കൗൺസിലർ അഡ്വ. ജോസഫ് ജോൺ നിർവഹിച്ചു. ജില്ലാ സെക്രട്ടറി വി.വി. ഷാജി,​ ട്രഷറർ പി.ഡി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.