കാഞ്ഞാർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഫോണിലൂടെ ശല്യപ്പെടുത്തിക്കൊണ്ടിരുന്ന യുവാവിനെ കാഞ്ഞാർ പൊലീസ് അറസ്റ്റ് ചെയ്തു. കോടനാട് കുമാരപുരം തോപ്പിൽ ശ്രീരാജാണ് (20) അറസ്റ്റിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. യുവാവിന്റെ ശല്യം കാരണം പെൺകുട്ടിയുടെ വീട്ടുകാർ ചൈൽഡ് ലൈനിൽ പരാതി നൽകിയിരുന്നു. തുടർന്ന് തൊടുപുഴ ചൈൽഡ് ലൈൻ നൽകിയ പരാതിയെ തുടന്നാണ് പൊലീസ് കേസെടുത്തത്. കാഞ്ഞാർ സി.ഐ സോൾജി മോൻ, എസ്.ഐ ബിബിൻ തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസാണ് പ്രതിയെ പിടികൂടിയത്.