ഉടുമ്പന്നൂർ: വൃക്ക മാറ്റിവയ്ക്കാനായി നിർദ്ധന യുവതി ചികിത്സാ സഹായം തേടുന്നു. തൊടുപുഴ ഉടുമ്പന്നൂർ പഞ്ചായത്തിലെ ഒന്നാം വാർഡിലെ താമസക്കാരിയായ ഓമന തോമസാണ് സുമനസുകളുടെ സഹായം അഭ്യർത്ഥിക്കുന്നത്. രണ്ട് വർഷമായി ഓമന കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിലാണ്. ആഴ്ചയിൽ മൂന്ന് തവണ ഡയാലിസിസ് ചെയ്യണം. ഭർത്താവ് ഹൃദ്രോഗിയാണ്. മാത്രമല്ല ഇവർക്ക് കുട്ടികളുമില്ല. അമ്മയ്ക്ക് ബ്രെയിൻ ട്യൂമർ ബാധിച്ച് ചികിത്സയിലാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഈ കുടുംബത്തിന് ഡയാലിസിസിനും മറ്റ് ചികിത്സാ ചിലവുകൾക്കുമായി നല്ലൊരു തുക വേണ്ടിവരുന്നുണ്ട്. നാട്ടുകാരുടെയും മറ്റും സഹായങ്ങൾക്കൊണ്ടാണ് ഇത്രയും നാൾ മുന്നോട്ടുപോയത്. അധികംനാൾ ഡയാലിസിസുമായി മുന്നോട്ടുപോകാൻ പറ്റില്ലെന്നും എത്രയും വേഗം കിഡ്‌നി മാറ്റിവയ്ക്കണമെന്നാണ് ഡോക്ടർ പറയുന്നത്. കിഡ്‌നി മാറ്റി വയ്ക്കുന്നതിനും മറ്റ് ചികിത്സകൾക്കുമായി നല്ലൊരു തുക വേണ്ടിവരും. ഇതിനായി നല്ലവരായ ജനങ്ങളുടെ സഹായം കിട്ടുമെന്ന പ്രതീക്ഷയിലാണ് ഓമന.
ഓമനയുടെ ഫോൺ: 9447567537, 7012521947. അക്കൗണ്ട് നമ്പർ (എസ്.ബി.ഐ): 67176973084. IFSC code: SBIN0070155.