ഇടവെട്ടി: അറ്റകുറ്റപ്പണിക്കായി അഴിച്ചുവെച്ചിരുന്ന ഗേറ്റ് മോഷണം പോയി. ഇടവെട്ടിച്ചിറയ്ക്ക് സമീപം അന്തീനാട്ട് ബാസിത് ഹസന്റെ ഉടമസ്ഥതയിലുള്ള പുരയിടത്തിൽ അഴിച്ചുവെച്ചിരുന്ന 60 കിലോയോളം ഭാരമുള്ള വലിയ ഗേറ്റാണ് കഴിഞ്ഞ രാത്രിയിൽ മോഷണം പോയത്. തൊടുപുഴ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം അന്വേഷണം ആരംഭിച്ചു. ഇടവെട്ടിച്ചിറ മേഖലയിൽ മോഷണം വ്യാപകമാകുന്നതായി നാട്ടുകാർ പറഞ്ഞു.