കട്ടപ്പന: അലുമിനിയം ലേബർ കോൺട്രാക്ട് അസോസിയേഷൻ കട്ടപ്പന മേഖലാ സമ്മേളനം ജില്ലാ പ്രസിഡന്റ് കെ.എൻ. സാബു ഉദ്ഘാടനം ചെയ്തു. അലുമിനിയം ഫാബ്രിക്കേഷൻ തൊഴിൽ രംഗത്ത് കഴിഞ്ഞ ഏഴ് വർഷക്കാലമായി പ്രവർത്തിക്കുന്ന സംഘടനയാണ് അലുമിനിയം ലേബർ കോൺട്രാക്ട് അസോസിയേഷൻ. 2022 ജനുവരിയിൽ സംസ്ഥാന സമ്മേളനം നടക്കുന്ന സാഹചര്യത്തിലാണ് കട്ടപ്പന മേഖല സമ്മേളനം നടത്തിയത്. മേഖലാ പ്രസിഡന്റ് രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബാബു, ജില്ലാ കമ്മറ്റി അംഗം ജോണി വട്ടമറ്റം, മനോജ് ഓവേലിൽ എന്നിവർ പ്രസംഗിച്ചു.