ചെറുതോണി: ബി.ജെ.പി ഇടുക്കി മണ്ഡലം ഭാരവാഹികളെ പ്രഖ്യാപിച്ചു. മണ്ഡലം പ്രസിഡന്റ് സുരേഷ് എസ്. മീനത്തേരിൽ ഭാരവാഹികളെ പ്രഖ്യാപിച്ചു. സുകുമാരൻ, സോജൻ പി.എസ്, സുധൻ പി.എ, സുരേഷ് കെ.കെ (വൈസ് പ്രസിഡന്റുമാർ)​, സുരേന്ദ്രൻ കെ.കെ. പാറയിൽ, നോബി ഇ.എഫ് (ജന. സെക്രട്ടറിമാർ)​, മഞ്ചു പി.ബി, രവി കണ്ട്രാമറ്റം, സ്മിത ദീപു, ബിനു കെ.ആർ, സുരേഷ് തെക്കേക്കൂറ്റ് (സെക്രട്ടറിമാർ)​, സ്മിത അജിത്ത് (ട്രഷറർ)​, ലീന രാജു (സെൽ കോർഡിനേറ്റർ)​, മോർച്ചകളുടെ മണ്ഡലം പ്രസിഡന്റുമാരായി ദാനിയേൽ ജോർജ്ജ് (ന്യൂനപക്ഷ മോർച്ച)​, ദീപ സുഭാഷ് (മഹിളാ മോർച്ച)​, ചന്ദ്രൻ വി.കെ (എസ്.സി മോർച്ച)​, നിധീഷ് കെ.ബി (യുവമോർച്ച)​, രമ്യാ ജയചന്ദ്രൻ (എസ്.ടി മോർച്ച)​, ജയേഷ് കെ.കെ (കർഷക മോർച്ച)​, രാജേന്ദ്രൻ എസ് (ഒ.ബി.സി)​ മോർച്ച എന്നിവരെയും പ്രഖ്യാപിച്ചു.