കട്ടപ്പന: കെ.പി.എസ്.ടി.എയുടെ ജില്ലാ നേതൃത്വ പരിശീലന ക്യാമ്പ് എഴുകുംവയൽ ഫിഷ് ലാൻഡിൽ നടന്നു. ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സംഘടനയുടെ വിവിധ തലങ്ങളിലെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും വിദ്യാഭാസ മേഖല ശാക്തീകരിക്കുകയുമാണ് ക്യാമ്പ് ലക്ഷ്യം. കെ.പി.സി.സി സെക്രട്ടറി എം.എൻ. ഗോപി മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം എ.പി. ഉസ്മാൻ, ഡി.സി.സി വൈസ് പ്രസിഡന്റ് ജോയ് വെട്ടിക്കുഴി, കെ.പി.എസ്.ടി.എ സംസ്ഥാന നിർവാഹക സമിതി അംഗം കെ.ആർ. ഉണ്ണികൃഷ്ണൻ നായർ, ജില്ലാ പ്രസിഡന്റ് വി.ഡി. എബ്രഹാം, സെക്രട്ടറി ജോയ് ആൻഡ്രൂസ്, ട്രഷറർ ബിജു ജോസഫ് എന്നിവർ പ്രസംഗിച്ചു.