വണ്ണപ്പുറം: പഞ്ചായത്ത് ലൈബ്രറി സമിതിയുടെ നേതൃത്വത്തിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം 3.30ന് വണ്ണപ്പുറം കവിത റീഡിങ് ക്ലബ്ബിൽ 'ഭരണഘടന കരുതലും കാവലും' എന്ന വിഷയത്തിൽ സെമിനാർ നടത്തും. സമിതി കൺവീനർ ജേക്കബ് ജോണിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം കെ.എം. ബാബു ഉദ്ഘാടനം നിർവഹിക്കും. വി.കെ. രാജീവ് വിഷയാവതരണം നടത്തും. ജോണി അഗസ്റ്റിൻ, ബിനു മുണ്ടംകാവിൽ, ബാബു ജോസഫ്, ജോൺ ജെ. തോപ്പിൽ, വിൻസന്റ് പിച്ചാപിള്ളി, എന്നിവർ ചർച്ചയിൽ സംസാരിക്കും. സെബാസ്റ്റ്യൻ കൊച്ച് അടിവാരം സ്വാഗതവും മനോജ് കെ.ടി നന്ദിയും പറയും.