കട്ടപ്പന: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെയും പത്‌നിയുടെയും മറ്റ് സേനാ ഉദ്യോഗസ്ഥരുടെയും മരണത്തിൽ കേരള കോൺഗ്രസ് (എം) യൂത്ത് ഫ്രണ്ട് കട്ടപ്പന മണ്ഡലം കമ്മിറ്റി അനുശോചിച്ചു. കേരളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മനോജ് എം. തോമസ് അനുശോചന സന്ദേശം നൽകി. തുടർന്ന് മരണപ്പെട്ടവരുടെ ഛായാ ചിത്രത്തിന് മുമ്പിൽ തിരി തെളിയിച്ചു. യൂത്ത്ഫ്രണ്ട് (എം) മണ്ഡലം പ്രസിഡന്റ് അനന്ദ് വടശ്ശേരിൽ, ലിജോ കളപ്പുര, ജോമറ്റ് ഇളംതുരുത്തേൽ, ടെസിൻ കളപ്പുര, സണ്ണി സ്റ്റോറിൽ, അമൽ ജോളി, ലിൻസ് കളപ്പുര, റിബിൻസ് മറ്റത്തിൽ റോഷൻ ചുവപ്പുങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.