മറയൂർ: കാട്ടാനയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടയിൽ തുമ്പിക്കൈകൊണ്ട് അടിയേറ്റ് യുവാവിന് ഗുരുതര പരിക്ക്. വെള്ളിയാഴ്ച രാത്രി എട്ടരയോടെ മറയൂർ ചിന്നാർ റോഡിലായിരുന്നു സംഭവം. ചിന്നാർ വന്യജീവി സങ്കേതത്തിലെ ചമ്പക്കാട് വനവാസി കുടിയിലെ യേശുരാജിനാണ് (40) കാലിന് പരിക്കേറ്റത്. ഇയാൾ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. തമിഴ്‌നാട്ടിൽ നിന്ന് ജോലി കഴിഞ്ഞു മടങ്ങിയെത്തും വഴി ഒറ്റയാനെ കണ്ട് പിക്ക് അപ്പ് ജീപ്പിൽ നിന്നിറങ്ങി, ആനയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ആക്രമണമുണ്ടായതെന്ന് വനപാലകർ പറയുന്നു.