hospital
ചികിത്സയിൽ കഴിയുന്ന സെന്തിൽ, മഹേഷ്.

മറയൂർ: ചിന്നാർ വനാതിർത്തിയായ തമിഴ്‌നാട് ആനമല കടുവാ സങ്കേതത്തിൽ കരടിയുടെ ആക്രമണത്തിൽ രണ്ട് യുവാക്കൾക്ക് പരിക്ക്. ഈസൽതട്ട് വനവാസിക്കുടിയിലെ സെന്തിൽ (35), മഹേഷ് (36) എന്നിവർക്കാണ് പരിക്കേറ്റത്. തേൻ ശേഖരിക്കുന്നതിനായി സെന്തിൽ, മഹേഷ് എന്നിവരുൾപ്പെടെ അഞ്ച് യുവാക്കൾ ഏഴുമലയാൻ ക്ഷേത്രത്തിന് സമീപം വനത്തിനുള്ളിൽ എത്തുകയായിരുന്നു. ഈ സമയം രണ്ട് കരടികൾ പൊന്തക്കാട്ടിൽനിന്ന് ഓടി വരുന്നത് കണ്ട മൂന്ന് യുവാക്കൾ മരത്തിൽ കയറിപറ്റി. താഴെയുണ്ടായിരുന്ന മഹേഷിനെയും സെന്തിലിനെയുമാണ് കരടികൾ ആക്രമിച്ചത്. രണ്ടുപേരും ഉദുമൽപേട്ട താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.