sheeja
ആടു വിതരണത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് ഷീജ നൗഷാദ് നിർവ്വഹിക്കുന്നു

ഇടവെട്ടി: പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവർക്കുള്ള ആടു വിതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് എ.കെ. സുഭാഷ് കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ താഹിറ അമീർ സ്വാഗതം പറഞ്ഞു. തുടർന്ന് വെറ്റിനറി ഓഫീസർ ഡോ. മറിയാമ്മ പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബിന്ദു ശ്രീകാന്ത്, ലത്തീഫ് മുഹമ്മദ്, ബിൻസി മാർട്ടിൻ എന്നിവർ സംസാരിച്ചു. ആറ് പേർക്ക് 7500 രൂപ വീതം വിലവരുന്ന രണ്ട് പെണ്ണാടുകളെ വീതമാണ് വിതരണം ചെയ്തത്. 100 ശതമാനം സബ്‌സിഡിയോടു കൂടിയാണ് പദ്ധതി നടത്തിപ്പ്.