ഇടുക്കി: ജില്ലാ ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് ഡിസംബർ 18നും ജില്ലാ യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പ് ഡിസംബർ 19നും പാണ്ടിപ്പാറ ബ്രില്ല്യന്റ് സ്റ്റേഡിയത്തിൽ നടത്തും.2004 ജനുവരി ഒന്നിന് ശേഷം ജനിച്ചവർക്ക് ജൂനിയർ വിഭാഗത്തിലും 2001ജനുവരി ഒന്നിന് ശേഷം ജനിച്ചവർക്ക് യൂത്ത് വിഭാഗത്തിലും പങ്കെടുക്കാവുന്നതാണ്. താല്പര്യമുള്ളവർ വയസ്സ് തെളിയിക്കുന്ന രേഖകളും 4 പാസ്പോർട്ട്‌ സൈസ് ഫോട്ടോകളുമായി എത്തണം. സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള ജില്ലാ ജൂനിയർ, യൂത്ത് ടീമുകളെ ഈ മത്സരങ്ങളിൽ നിന്നും തിരഞ്ഞെടുക്കുന്നതാണെന്ന് ജില്ലാ വോളിബോൾ അസോസിയേഷൻ സെക്രട്ടറി കെ റ്റി തോമസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 8547075531, 9961106458 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.