പീരുമേട്: എസ്.എൻ.ഡി.പി യോഗം ആനവിലാസം ശാഖയുടെ വിശേഷാൽ പൊതുയോഗം പ്രസിഡന്റ് കെ.എൻ. വിജയൻ കുടിലുമറ്റത്തിന്റെ അദ്ധ്യക്ഷതയിൽ പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി കെ.പി. ബിനു,​ വനിതാ സംഘം യൂണിയൻ സെക്രട്ടറി ലതാ മുകുന്ദൻ,​ യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് വിനോദ് ശിവൻ,​ ശാഖാ സെക്രട്ടറി ഷാജി,​ യൂണിയൻ കമ്മിറ്റി അംഗം സദൻ രാജൻ എന്നിവർ പ്രസംഗിച്ചു.