മുട്ടം: എൻ.സി.പി മുട്ടം മണ്ഡലം കമ്മിറ്റി യോഗം തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് കെ. ശശികുമാറിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി ക്ലമന്റ് മാത്യു ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കെ.ആർ. ശിവദാസ് (മണ്ഡലം പ്രസിഡന്റ്),​ പുഷ്പ (വൈസ് പ്രസിഡന്റ്),​ വിഥുൻ കൃഷ്ണൻ (ട്രഷറർ),​ കെ. കുമാരി (സെക്രട്ടറി),​ ഉഷാ രാജു, സിനമോൾ (കമ്മിറ്റി അംഗങ്ങൾ)​ എന്നിവരെ തിരഞ്ഞെടുത്തു. ഉഷാ രാജു,​ ഇ.എം. സിദ്ദിഖ്, ടി.പി. ജോയി, കെ. കുമാരി എന്നിവർ സംസാരിച്ചു.