തൊടുപുഴ : ഗവൺമെന്റ് സ്‌കൂൾ ടീച്ചേഴ്‌സ് വെൽഫെയർ ഓർഗനൈസേഷൻ മികച്ച അദ്ധ്യാപകർക്കും സ്‌കൂളുകൾക്കും ഏർപ്പെടുത്തിയ ജവഹർ അവാർഡുകൾ പി. ജെ ജോസഫ്എം.എൽ.എ വിതരണം ചെയ്തു. ജവഹർ അദ്ധ്യാപക അവാർഡ് ജേതാക്കൾ : മേരിക്കുട്ടി ജോസഫ് , ഗവൺമെന്റ് ഹൈസ്‌കൂൾ അരിക്കുഴ (ഹൈസ്‌കൂൾ വിഭാഗം )സാലി മോൾ ജോസഫ് , ഗവൺമെന്റ് ഹൈസ്‌കൂൾ , വാഴവര (പ്രൈമറി വിഭാഗം ) ജവഹർ ശ്രേഷ്ഠ വിദ്യാലയ പുരസ്‌കാരം : ഗവൺമെന്റ് ഹൈസ്‌കൂൾ പൂച്ചപ്ര (ഹൈസ്‌കൂൾ വിഭാഗം ) ടി എം മോഡൽ യു പി സ്‌കൂൾ , വെങ്ങല്ലൂർ (പ്രൈമറി വിഭാഗം ) ജവഹർ സാഹിത്യ പുരസ്‌കാരം : റോസമ്മ മാത്യു , ഗവൺമെന്റ് ഹൈസ്‌കൂൾ , കുഞ്ചിത്തണ്ണി (കവിത ) പ്രജിത എൻ , ഗവൺമെന്റ് ഹൈസ്‌കൂൾ , കല്ലാർ ( ചെറുകഥ ) റിഷ്മ ആർ , എൻ എസ് പി എച്ച് എസ് എസ് , പുറ്റടി ( ലേഖനം ) ബിന്ദു മോൾ ടി കെ , ഗവൺമെന്റ് ഹൈസ്‌കൂൾ , ശാന്തൻപാറ ( ചിത്രരചന ) എന്നിവർക്കാണ് വിതരണം ചെയ്തത്.