bharavahikal
ആയുർവേദ മെഡിക്കൽ അസ്സോസിയേഷൻ ഏരിയ പ്രസിഡന്റ് ഡോ: ഡോ: ടോമി ജോർജ്ജ് , സെക്രട്ടറി ഡോ: ഡോ: ടെലസ് കുര്യൻ

തൊടുപുഴ: തൊടുപുഴയിലെ സ്‌പോട്‌സ് ആയുർവേദ വിഭാഗം അന്താരാഷ്ട്ര നിലവാരത്തിലേയ്ക്കുയർത്തണമെന്ന് ആയുർവേദ മെഡിക്കൽ അസ്സോസിയേഷൻ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സോൺ സെക്രട്ടറി ഡോ: എം.എസ്. നൗഷാദ് ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് ഡോ: ടോമി ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഡോ: റെൻസ് പി വർഗീസ് മുഖ്യപ്രഭാഷണം നടത്തി ,ജില്ലാ സെക്രട്ടറി ഡോ: ലിജി ചുങ്കത്ത് , ഡോ: മാത്യൂസ് വെമ്പിളി , ഡോ: ജോർജ്ജ് പൗലോസ് ,ഡോ: ആഗി മേരി , ഡോ: മറീന ജോസഫ് , ഡോ: ഷീജ യു.ബി, ഡോ: ആതിര മേനോൻ എന്നിവർ സംസാരിച്ചു. ഇതോടനുബന്ധിച്ചു നടന്ന ശാസ്ത്ര പഠന ക്ലാസ്സിന് ഡോ: ജിൽസൺ വി ജോർജ്ജ് നേതൃത്വം നല്കി.

പുതിയ ഭാരവാഹികളായി ഡോ: ടോമി ജോർജ്ജ് ( പ്രസിഡന്റ് ), ഡോ:പി എൽ ജോസ് (വൈസ്. പ്രസി ) , ഡോ: ടെലസ് കുര്യൻ (സെക്രട്ടറി) , ഡോ: ആഗി മേരി ( ജോ. സെക്രട്ടറി ), ഡോ:നിരഞ്ജൻ എസ് ( ട്രഷറർ ) , ഡോ: ആതിര വി രവീന്ദ്രൻ ( വനിത ചെയർപേഴ്‌സൺ ) , ഡോ: റോഷൻ മെറിൻ മാത്യു ( വനിത കൺവീനർ )