
തൊടുപുഴ: ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പതിനാലാം സംസ്ഥാന സമ്മേളനത്തിന് ഭാഗമായുള്ള തൊടുപുഴ ഏരിയാ സമ്മേളനങ്ങൾ തൊടുപുഴ കെ.എസ്.റ്റി.എ. ഹാളിൽ നടന്നു. തൊടുപുഴ റൂറൽ ഏരിയാ സമ്മേളനം ഉടുമ്പന്നൂർ പഞ്ചായത്ത് പ്രസിഡന്റ് സ: എം. ലതീഷ് ഉദ്ഘാടനം ചെയ്തു. ബി.ഇ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി സനിൽ ബാബു എൻ, ജില്ലാ സെക്രട്ടറി സിജോ എസ്, സി. ആർ. രാജേഷ് എന്നിവർ അഭിവാദ്യം ചെയ്തു. ഏരിയാ പ്രസിഡന്റ് ബിനോയി പുന്നൂസ് അദ്ധ്യക്ഷത വഹിച്ചു.പുതിയ ഭാരവാഹികളായി ബിനോയ് പുന്നൂസ് (പ്രസിഡന്റ്), വിനുമോൻ ഒ.കെ. (വൈസ് പ്രസിഡന്റ്), പീയുഷ് പി.എൻ. (സെക്രട്ടറി), അനസ് എ.എസ്. (ജോ. സെക്രട്ടറി) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.
തൊടുപുഴ അർബൻ ഏരിയാ സമ്മേളനം സി.ഐ.റ്റി.യു. ജില്ലാ വൈസ് പ്രസിഡന്റ് സ: റ്റി. ആർ. സോമൻ ഉദ്ഘാടനം ചെയ്തു. സാബു മാത്യൂ അദ്ധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി അനിൽകുമാർ വി.ജി. (പ്രസിഡന്റ്), സനീഷ് വി.എസ്. (വൈസ് പ്രസിഡന്റ്), സന്ദീപ് കെ. എസ്.(സെക്രട്ടറി), ഷീബ കെ.എൻ. (ജോ. സെക്രട്ടറി) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.