mani
എൻ ജി ഒ യൂണിയൻ ജില്ലാ സമ്മേളനം എം.എം. മണി എം. എൽ. എ ഉദ്ഘാടനം ചെയ്യുന്നു

ചെറുതോണി:ഇടതുപക്ഷ ഗവണ്മെന്റിന്റെ വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ സർക്കാർ തീരുമാനത്തിനൊപ്പം നിന്ന് ജനങ്ങളിലേക്ക് എത്തിക്കുവാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്നതോടൊപ്പം സിവിൽ സർവീസിൽ ചെറിയൊരു ശതമാനമെങ്കിലും നിലനിൽക്കുന്ന അഴിമതി തിരിച്ചറിയാനും ഒറ്റപ്പെടുത്തുവാനും സംഘടനാപരമായി ഉത്തരവാദിത്തം ഏറ്റെടുക്കാനും എം എം മണി ആഹ്വാനം ചെയ്തു. എൻ ജി ഒ യൂണിയൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ ജില്ലാ പ്രസിഡന്റ് കെ .കെ പ്രസുഭകുമാർ അദ്ധ്യക്ഷനായി. എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡന്റ് ഷാമോൻലൂക്ക്, കേന്ദ്ര ജീവനക്കാരുടെ കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറി ടി ഡി ജോസ്, എന്നിവർ അഭിവാദ്യം ചെയ്തു. ജില്ലാ സെക്രട്ടറി എസ് .സുനിൽകുമാർ സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി ടി ജി രാജീവ് നന്ദിയും പറഞ്ഞു.


പുതിയ ഭാരവാഹികളായി കെ കെ പ്രസുഭകുമാർ (പ്രസിഡന്റ്)നീന ഭാസ്‌കരൻ,പി എ ജയകുമാർ(വൈസ് പ്രസിഡന്റ്മാർ )എസ് സുനിൽകുമാർ (സെക്രട്ടറി),വി എസ് സുനിൽ, ടി ജി രാജീവ് (ജോയിന്റ് സെക്രട്ടറിമാർ)കെ സി സജീവൻ(ട്രഷറർ )എന്നിവരെ തെരഞ്ഞെടുത്തു.