saneesh

തൊടുപുഴ:കേരള അയൺ എൻജിനിയറിംഗ് ആന്റ് ഫാബ്രിക്കറ്റേഴ്‌സ് അസോസിയേഷൻ ജില്ല സമ്മേളനം തൊടുപുഴയിൽ നടത്തി. നഗരസഭാ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസി. അജീഷ് അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് രതീഷ്മാരാർ മുഖ്യ പ്രഭാഷണം നടത്തി. അംഗങ്ങളിൽ നിന്നും ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി സമാഹരിച്ച തുകയുടെ ചെക്ക് ജോലിക്കിടെ കണ്ണിന് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മധുവിന് വേണ്ടി മകന് കൈമാറി. രക്ഷാധികാരി ജോയി ആലക്കോട് ജില്ല സെക്രട്ടറി പ്രസാദ് തൊടുപുഴ, സംസ്ഥാനസെക്രട്ടറി സതീഷ് കേശവൻ,സംസ്ഥാനജോ. സെക്രട്ടറി ജോളിച്ചൻ കോതമംഗലം, ജില്ല വൈസ് പ്രസിഡന്റ് പ്രസാദ് അടിമാലി തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് അസോസിയേഷൻ തൊടുപുഴ താലൂക്ക് കമ്മറ്റി രൂപകരിച്ചു. ഷിബി തൊടുപുഴ (പ്രസിഡന്റ് ),അനൂപ് കെ.കെ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.