വണ്ണപ്പുറം: പഞ്ചായത്ത് ലൈബ്രറി സമിതിയുടെ ആഭിമുഖ്യത്തിൽ കവിത റീഡിങ്ങ് ക്ലബ്ബിൽ വച്ച് ഭരണഘടന കാവലും കരുതലും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. പഞ്ചായത്ത് സമിതി കൺവീനർ ജേക്കബ് ജോൺ അദ്ധ്യക്ഷത വഹിച്ച യോഗം സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ കെ എം ബാബു ഉദ്ഘാടന നടത്തി. വി കെ രാജീവ് വിഷയാവതരണം നടത്തി. പീറ്റർ ജോൺ, കുഞ്ഞപ്പൻ കെ ആർ, ഖാദിർ കെ ഇ, ജോണി അഗസ്റ്റിൻ, സുരേഷ്, ബാബു ജോസഫ്, വിൻസന്റ്, എന്നിവർ സംസാരിച്ചു. സെബാസ്റ്റ്യൻ കൊച്ച് സ്വാഗതവും മനോജ് കെ. ടി നന്ദിയും പറഞ്ഞു.