bdjs
അടിമാലിയിൽ നടന്ന ബി.ഡി.ജെ.എസ് ജില്ലാ പ്രവർത്തക യോഗം സംസ്ഥാന ജനറൽ സെക്രട്ടറി പി.എസ്. ജ്യോതിഷ് ഉദ്ഘാടനം ചെയ്യുന്നു

അടിമാലി: ജില്ലയിലെ നിർമാണനിരോധന നിയമമടക്കമുള്ല ഭൂപ്രശ്‌നങ്ങൾ പാർട്ടി പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എസ്. ജ്യോതിഷ് പറഞ്ഞു. അടിമാലിയിൽ നടന്ന പാർട്ടി ജില്ലാ പ്രവർത്തക യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയിലെ ഭൂപ്രശ്‌നങ്ങൾ ഏറ്റെടുത്ത് വരും നാളുകളിൽ പാർട്ടി ശക്തമായ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ട്രഷറർ സന്തോഷ് മാധവൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഷൈൻ കെ. കൃഷ്ണൻ ജില്ലാ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തു. നേതാക്കളായ പി.ആർ. ബിനു കുരുവിക്കാനം,​ അജികുമാർ മുട്ടുകാട്, നിർമ്മലാ ചന്ദ്രൻ,​ അജയൻ പൂപ്പാറ, സന്തോഷ് തോപ്പിൽ, സുബ്രഹ്മണ്യൻ കാവളായിൽ, മനേഷ് കുടിക്കകത്ത്, വിജയൻ മാടവന, ദേവദാസ് മാടവന, സുധി മാതാളിപാറ, വിഷ്ണു മാമ്പിള്ളി, ബിജു ശ്രുതി, രാജൻ വാടയരികിൽ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പാർത്ഥേശൻ ശശികുമാർ സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി കെ.പി. ബിനേഷ് നന്ദിയും പറഞ്ഞു.