
ഇടവെട്ടി: എം.വി.ഐ.പി കനാലിൽ പ്ലാസ്റ്റിക് കൂടിൽ കെട്ടി മാലിന്യം തള്ളി. തൊണ്ടിക്കുഴ ശ്രീ അമൃത കലശ ശാസ്താ ക്ഷേത്രത്തിന് സമീപമാണ് കഴിഞ്ഞദിവസം മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്. സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തി . രാത്രിയുടെ മറവിൽ ഇതുവഴിയെത്തിയാണ് സാമൂഹ്യവിരുദ്ധർ മാലിന്യം തള്ളുന്നതെന്നാണ് വിവരം. ഒരു മാസത്തോളമായി എംവിഐപി അധികൃതരുടെ നേതൃത്വത്തിൽ കനാൽ ശുചീകരിച്ച് വരികയാണ്. ഇതിന്റെ ഭാഗമായി ആദ്യഘട്ട ജോലികൾ പൂർത്തിയായ ഭാഗത്താണ് വീണ്ടും മാലിന്യം തള്ളിയത്. നേരത്തെ തന്നെ ഇടവെട്ടി മേഖലയിലൂടെ കടന്ന് പോകുന്ന കനാലിൽ വ്യാപകമായി മാലിന്യം തള്ളുന്നതായി പരാതി ശക്തമാണ്. വലിയ തോതിൽ പ്ലാസ്റ്റിക്, ചില്ല് കുപ്പികളും മറ്റുമടക്കമുള്ള മാലിന്യങ്ങൾ കനാലിലുണ്ട്.