തൊടുപുഴ: ജനുവരിയിൽ നടക്കുന്ന ഇടുക്കി ജില്ലാ ഒളിമ്പിക് ഗെയിംസിന്റെ രണ്ടമത് സംഘാടക സമിതി യോഗം ഇന്ന് വൈകുന്നേരം 4 ന് ശ്രീ വിനായക ഓഡിറ്റോറിയത്തിൽ ചേരും. ജില്ലാ ഒളിമ്പിക് ഗെയിംസ് നടത്തിപ്പുമായി ബന്ധപ്പെട്ടു നടത്തേണ്ടതായ ക്രമീകരണങ്ങളും , മുന്നൊരുക്കങ്ങളും സംബന്ധിച്ചു വിശദീകരിക്കുന്നതിനായി കേരള ഒളിമ്പിക് അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ് പി.മോഹൻദാസ് യോഗത്തിൽ പങ്കെടുക്കുമെന്ന് ജില്ലാസെക്രട്ടറി എം.എസ്. പവനൻ അറിയച്ചു.