തൊടുപുഴ: ഡൽഹി ചലോ കർഷകസമരത്തിന്റെദേശീയകോ-ഓർഡിനേറ്റർമാരായ കെ.വി. ബിജു, പി.റ്റി.ജോൺ എന്നിവർക്ക് ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് തൊടുപുഴ മിനി സിവിൽസ്റ്റേഷനു മുമ്പിൽ സ്വീകരണം നല്കും. കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് തൊടുപുഴയിൽ പ്രവർത്തിച്ചിരുന്ന സമരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലാണ് സ്വീകരണം നൽകുന്നത്. പ്രൊഫ. എം.ജെ.ജേക്കബിന്റെ അദ്ധ്യക്ഷതയിൽചേരുന്നയോഗത്തിൽ പ്രമുഖനേതാക്കൾ പങ്കെടുക്കും.