ഇടുക്കി : സംസ്ഥാന സ്‌പോട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ ജില്ലാ സബ്ബ് ജൂനിയർ കബഡി (ആൺ/പെൺ ) സെലക്ഷൻ ട്രയൽസ് 17ന് രാവിലെ 10 ന് മൂലമറ്റം സെന്റ് ജോസഫ്‌സ് കോളേജിൽ നടത്തും. 2006 ജനുവരി ഒന്നിന് ശേഷം ജനിച്ചവർക്ക് മത്സരങ്ങളിൽ പങ്കെടുക്കാം.ശരീരഭാരം 55 കിലോ. വയസ് തെളിയിക്കുന്ന രേഖകളുടെ അസ്സലും ഒരു പകർപ്പും 2 പാസ്‌പോർട്ട് സൈസ് ഫോട്ടോ, ആധാർകാർഡിന്റെ പകർപ്പ്, കൊവിഡ്19 നെഗറ്റീവ് സർട്ടിഫിക്കറ്റ് എന്നിവ സഹിതം രാവിലെ 9 ന് എത്തണം.ഫോൺ. 9895112027, 04862 232 499.