ഇടുക്കി : ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷൻ പ്രസംഗ മത്സരം നടത്തുംന്നു. 23 ന് തിരുവനന്തപുരം ഗാന്ധി സ്മാരക നിധി ഹാളിൽ വച്ചാണ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നത്. ഒന്നാം സ്ഥാനത്തിന് 15,000 രൂപയും രണ്ടാം സ്ഥാനത്തിന് 10,000 രൂപയും മൂന്നാം സ്ഥാനത്തിന് 5000 രൂപ കാഷ് പ്രൈസും ലഭിക്കും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന 18നും 40നും ഇടയിൽ പ്രായമുള്വർ ബയോഡേറ്റയോടെ youthday2020@gmail.com ൽ 20 ന് 5 നകം അപേക്ഷിക്കണം. ഫോൺ 0471 2308630, 8086987262