ചെറുതോണി: ബഹുജൻ സമാജ് പാർട്ടി ജില്ലാ കമ്മറ്റി ഓഫീസ് ഉദ്ഘാടനവും മെമ്പർഷിപ്പ് കാമ്പെയിനും നടന്നു. ചെറുതോണിയിൽ പുതുതായി ആരംഭിച്ച ഓഫീസിന്റെ ഉദ്ഘാടനകർമ്മം ദേശീയ കോർഡിനേറ്റർ ഗൗരിപ്രസാദ് ഉപാസ് നിർവ്വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ മുരളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ജെ സുധാകരൻ മെമ്പർഷിപ്പ് കാമ്പെയിൻ ഉദ്ഘാടനം ചെയ്തു. സോൺ ജന. സെക്രട്ടറി ഷെബിൻ എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കോർഡിനേറ്റർ ലീതേഷ് പി ടി, സംസ്ഥാന സെക്രട്ടറി ബാബു വർഗ്ഗീസ് വട്ടോളി, , ജില്ലാ നേതാക്കളായ എ സി ബിജു, സജി പൈനാവ്, പ്രശാന്ത് സി ഡി, മാത്യു മണ്ണാത്തിമറ്റം, നിയോജകമണ്ഡലം പ്രസിഡന്റ് കെ എൽ സണ്ണി തുടങ്ങിയവർ പങ്കെടുത്തു.