തൊടുപുഴ: സമ്പൂർണ മാലിന്യ മുക്ത നഗരമാക്കി പ്രഖാപിക്കുക എന്ന ലക്ഷ്യത്തോടെ തൊടുപുഴ നഗരസഭ വിവിധ മാലിന്യ സംസ്‌ക്കരണ പദ്ധതികളിൽ ഉൾപ്പെടുത്തി ഗാർഹിക ജൈവ മാലിന്യ സംസ്‌ക്കരണ ഉപാധികളായ ബക്കറ്റ് കമ്പോസ്റ്റ്, റിംഗ് കമ്പോസ്റ്റ് തുടങ്ങിയവയുടെ വിതരണം നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.എ.കരീമിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നഗരസഭാ ചെയർമാൻ സനീഷ് ജോർജ്ജ് നിർവ്വഹിച്ചു.രണ്ട് വർഷംകൊണ്ട് തൊടുപുഴ നഗരസഭയെ സമ്പൂർണ്ണ മാലിന്യമുക്തമാക്കി മാറ്റിയെടുക്കുന്നതിനാണ് നഗരസഭ വിഭാവനം ചെയ്യുന്നത്. ഈ ലക്ഷ്യത്തോടുകൂടി പതിനാറായിരത്തോളം വരുന്ന വീടുകളിലും മാലിന്യ സംസ്‌ക്കരണ ഉപാധികൾ വിതരണം ചെയ്യുക എന്നതാണ് നഗരസഭ ലക്ഷ്യം വെയ്ക്കുന്നത്. നഗസഭാ കൗൺസിലർമാരായ സനു കൃഷ്ണൻ, പി.ജി.രാജശേഖരൻ, റസിയ കാസീം, ഹെൽത്ത് സൂപ്പർവൈസർ ജിൻസ് സിറിയക് എന്നിവർ പങ്കെടുത്തു.