കുമളി: ആൾ കേരളാ ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ (AKPA) 37ാമത് ജില്ലാ പ്രതിനിധി സമ്മേളനം കുമളി അണക്കര സ്‌പൈസ് ഗ്രോവ് റിസോർട്ടിൽ ഇന്ന് നടക്കും.ജില്ലാ പ്രസിസന്റ് ബിജോ മങ്ങാട്ട് അദ്ധ്യഷത വഹിക്കുന്ന സമ്മേളനം സംഘടനയുടെ സംസ്ഥാ പ്രസിഡന്റ് വിജയൻ മാറാഞ്ചേരി ഉദ്ഘാടനം ചെയ്യും. സംസ്ഥാന ട്രഷറർ ജോയി ഗ്രേയ്‌സ് സംഘടനാ റിപ്പോർട്ടിംഗും, ജില്ലാ നിരീക്ഷകനും സംസ്ഥാന വൈസ് പ്രസിഡന്റുമായ എ സി ജോൺസൺ മുഖ്യപ്രഭാഷണവും നടത്തും. ഇന്ത്യ ബുക്ക് ഓഫ് റിക്കോർഡ് ലഭിച്ച നിശാന്ത് , മുൻ ജില്ലാ പ്രസിഡന്റുമാർ, മുതിർന്ന അംഗങ്ങൾ എന്നിവരെ ആദരിക്കും. അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം നേടിയവർക്ക് വിദ്യാഭ്യാസ അവാർഡുകൾ നൽകും. സംസ്ഥാന വൈസ് പ്രസിഡന്റ് റോബിൻ എൻവീസ്, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം റ്റി.ജി ഷാജി, ജില്ലാ സെക്രട്ടറി കെ.എം.മാണി, ട്രഷറർ ജോബി അലീന, പി ആർ ഒ സെബാൻ ആതിര തുടങ്ങിയവർ പങ്കെടുക്കും.