 
തൊടുപുഴ: മുട്ടം ഷന്താൾ ജ്യോതി പബ്ലിക് സ്‌കൂളിലെ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന 17 മത് സംസ്ഥാന റോൾ ബോൾ ചാമ്പ്യൻഷിപ്പ് സമാപിച്ചു.അഡ്വ. ബാബു പരമേശ്വരന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമാപന സമ്മേളനം പി ജെ ജോസഫ് എം എൽ എ . ഉദ്ഘാടനം ചെയ്തു. സംസ്ഥാന റോൾ ബോൾ അസോസിയേഷൻ പ്രസിഡണ്ട് ഡോ. രാജ് മോഹൻ പിള്ള ,എംപി സുബ്രഹ്മണ്യൻ സജി എസ്, നാസർ ,പി കെ രാജേന്ദ്രൻ, സാൻസൻ അക്കക്കാട്ട്, റ്റി ആർ സോമൻ, ടി കെ ശിവൻ നായർ, കെ എം ബാബു, ഷിജി ജെയിംസ്, അഗസ്റ്റിൻ കദളിക്കാട് തുടങ്ങിയവർ സംസാരിച്ചു .ഷിജി നന്ദി പറഞ്ഞു.